ആലുവ: എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീമൻ നാരായണൻെറ എൻെറ ഗ്രാമം ഗാന്ധിജിയിലൂടെ മിഷൻെറ ഭാഗമായി നടപ്പാക്കുന്ന 'എൻെറ മരം' പദ്ധതിക്ക് തുടക്കമായി. മുപ്പത്തടം ദ്വാരകയിൽ ലോക്ഡൗൺ നിയമങ്ങൾ പാലിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ബേബി സൂരജും ബേബി ശങ്കരിയും ചേർന്ന് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് അജിതകുമാരി ടീച്ചർക്ക് വൃക്ഷത്തൈ നല്കിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
ഒരാൾക്ക് ഒരു വൃക്ഷത്തൈ നട്ടുവളർത്തുന്നതാണ് 'എൻെറ മരം' പദ്ധതി. 25000 ഫലവൃക്ഷത്തൈകളാണ് വിതരണം ചെയ്യുന്നത്. മാവ്, പ്ലാവ്, പുളി, കുടംപുളി, റമ്പുട്ടാൻ, നെല്ലി, ഞാവൽ, പേര തുടങ്ങിയ തൈകൾ ഹോട്ടൽ ദ്വരകയിൽ നിന്ന് പദ്ധതിപ്രകാരം ലഭിക്കുമെന്ന് ശ്രീമൻ നാരായണൻ പറഞ്ഞു.