പെരുമ്പാവൂർ: ലോക് ജനശക്തി പാർട്ടി ജില്ലാ കമ്മിറ്റി പെരുമ്പാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അഫിനാ സിനുവിന് ഒാൺലൈൻ പഠനാർത്ഥം എൽ.ഇ.ഡി ടി.വി സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് ലെനിൻ മാത്യുവാണ് സഹായം നൽകിയത്.
2018ലെ പ്രളയത്തിൽ വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ട അഫിനാ സിനുവിന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുവാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. സ്കൂൾ അധികൃതരുടെ അഭ്യർത്ഥനമാനിച്ചായിരുന്നു സഹായം. സ്കൂളിൽ നടന്ന ചടങ്ങിൽ ലെനിൻ മാത്യു ടി.വി കൈമാറി. മണ്ഡലം പ്രസിഡന്റ് ബിജു പെരുമ്പാവൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.എൻ. അശോകൻ, സെക്രട്ടറി അജിത്ത് കടുവാൾ, സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ.എം. അലി, പ്രിൻസിപ്പൽ ജയന്തി, ഹെഡ്മിസ്റ്റസ് അംബിക എന്നിവർ പങ്കെടുത്തു.