മൂവാറ്റുപുഴ: ലോക്ക് ഡൗണിലാണെങ്കിലും പുത്തൻ പഠന പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കന്റഡറി സ്‌കൂൾ. വീട്ടുപരിസരത്തെ ജൈവവൈവിദ്ധ്യ രജിസ്റ്റർ തയ്യാറാക്കിയും നേടിയെടുത്ത അറിവുകൾ നവമാദ്ധ്യമ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി അവതരിപ്പിച്ചുമാണ് വിദ്യാർത്ഥികൾ ഇത്തവണ പരിസ്ഥിതിദിനാഘോഷം വേറിട്ട പ്രവർത്തനത്തിലൂടെ സാർത്ഥകമാക്കിയത്.