metro
കൊച്ചി മെട്രോയുടെ അയ്യായിരം വൃക്ഷത്തൈകൾ നടീൽ പദ്ധതി വൈറ്റില സ്റ്റേഷനിൽ സി. മീനാക്ഷി, അൽക്കേഷ്‌കുമാർ ശർമ്മ എന്നിവർ തുടക്കം കുറിക്കുന്നു

കൊച്ചി: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോ 5000 വൃക്ഷത്തൈകൾ നടും. വൈറ്റില സ്റ്റേഷനിൽ ഫോറസ്റ്റ് കൺസർവേറ്റർ സി. മീനാക്ഷി, മെട്രോ മാനേജിംഗ് ഡയറക്ടർ അൽക്കേഷ്‌കുമാർ ശർമ്മ എന്നിവർ തൈ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. ഞാവൽ, രക്തചന്ദനം, നെല്ലി തുടങ്ങിയ വൃക്ഷങ്ങളാണ് നടുന്നത്. ആദി കാലടി ആദിശങ്കര ഗ്രൂപ്പ് ട്രസ്റ്റി കെ. ആനന്ദും തൈ നട്ടു. മുഴുവൻ ജീവനക്കാരോടും ഒരു തൈയെങ്കിലും നടണമെന്ന് മെട്രോ നിർദ്ദേശിച്ചിട്ടുണ്ട്.