പിറവം: നഗരസഭയിൽ ഭവനങ്ങളിൽ ഒരു തുണി സഞ്ചിയും ഒരു ഫല വൃക്ഷ തൈയും പദ്ധതിയ്ക്ക് തുടക്കം. പദ്ധതി പ്രകാരം നഗരസഭയിൽ 27 ഡിവിഷനുകളിലായി എണ്ണായിരത്തോളം ഭവനങ്ങളിൽ ഒരു തുണി സഞ്ചിയും ഒരു ഫല വൃക്ഷ തൈയും വിതരണം ചെയ്തു. 10 കിലോഗ്രാം കൊള്ളുന്ന തുണി സഞ്ചിയും, മരം നടൂ പ്രകൃതിയെ രക്ഷിക്കൂ എന്ന സന്ദേശവുമായി എല്ലാ ഭവനങ്ങളിലും വൃക്ഷ തൈകൾ നൽകുന്നത്. നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന ചടങ്ങിൽ മുതിർന്ന കർഷകനായ കുഞ്ഞപ്പൻ കർഷകയായ അഞ്ജനക്കും സഞ്ചിയും വൃക്ഷതൈയും നൽകികൊണ്ട് നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ അന്നമ്മ ഡോമി അദ്ധ്യക്ഷത വഹിച്ചു. പ്ളാസ്റ്റിക് രഹിത നഗരസഭ എന്ന ആശയം പൂർണമാക്കുന്നതിനാണ് തുണി സഞ്ചി വിതരണം ചെയ്യുന്നതെന്ന് ചെയർമാൻ സാബു.കെ.ജേക്കബ് പറഞ്ഞു.