മൂവാറ്റുപുഴ: പരിസ്ഥിതി സൗഹൃദ കേരളം സൃഷ്ടിക്കായി മൂവാറ്റുപുഴ ഗവൺമെന്റ് ആയുർവേദ ആശുപത്രി കോമ്പൗണ്ടിലെ വിശാലമായ സ്ഥലത്ത് തൃക്ക പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഔഷധോദ്യാനം നിർമ്മാണത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് നിർവഹിച്ചു. ഇരുന്നൂറിലധികം വീടുകളിൽ പാടശേഖര സമിതിയുടെ പ്രവർത്തകർ വീടുകളിലെത്തി വീട്ടുകാരുടെ സഹായത്തോടെ വൃക്ഷത്തൈകൾ നട്ടുകൊടുത്തു. തൃക്ക പാടശേഖര സമിതി രക്ഷാധികാരികളായ കൺ സ്യൂമർ ഫെഡ് വെെസ് ചെയർമാൻ അഡ്വ.പി.എം.ഇസ്മയിൽ, നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ, വാർഡ് കൗൺസിലർ പി.എസ്.വിജയകുമാർ എന്നിവരോടൊപ്പം പാടശേഖരസമിതി ഭാരവാഹികളായ പ്രസിഡന്റ് ആർ.വാസുദേവൻ പിള്ള, സെക്രട്ടറി കെ.എം.ദിലീപ്, എം.പി.പ്രഭാകരൻ നായർ, എസ്.ശരത്, കെ.വൈ.നിയാസ് എന്നിവർ പങ്കെടുത്തു.