kpms
കെ.പി.എം.എസിന്റെ നേതൃത്വത്തിൽ പണ്ടരിമല ശാഖയിലെ അയ്യങ്കാളി സ്മൃതി കൂടീരത്തിൽ നടന്ന ഓർമ്മമരം പദ്ധതിയുടെ മൂവാറ്റുപുഴ യൂണിയൻ തല ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: കെ.പി.എം.എസ് മൂവാറ്റുപുഴ യൂണിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. കെ.പി.എം.എസിന്റെ 50ാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന മഴക്കാലപൂർവ ശുചീകരണം, ഭവന സന്ദർശനവും വിവര ശേഖരണവും, പ്ലാസ്റ്റിക് രഹിത ഭവനം പരിസ്ഥിതി സൗഹൃദ ഭവനം, ഹരിതം കാർഷീക പദ്ധതി, ഓർമമരം പദ്ധതികളടക്കമാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പണ്ടരിമല ശാഖയിലെ അയ്യങ്കാളി സ്മൃതികുടീരത്തിൽ നടന്ന ഓർമ്മമരം പദ്ധതിയുടെ മൂവാറ്റുപുഴ യൂണിയൻ തല ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ വൃക്ഷത്തൈ നട്ട് നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.എസ്. മോഹനൻ, സെക്രട്ടറി സാം ജി, ജോയിന്റ് സെക്രട്ടറി അമൃതദത്തൻ, ജില്ലാ കമ്മിറ്റി അംഗം പായിപ്ര കൃഷ്ണൻ, ട്രഷറർ ബിജുകുമാർ, പണ്ടരിമല ശാഖാ സെക്രട്ടറി ടി. ചന്ദ്രൻ, മനീഷ്, ബീന ശശി, മീനു മോഹൻ, സൗമ്യ അനിൽ എന്നിവർ പങ്കെടുത്തു. ഓർമ്മമരം പദ്ധതിയുടെ ഭാഗമായി 130ജംഗ്ഷനിൽ നടന്ന വൃക്ഷത്തൈ നടൽ നഗരസഭ കൗൺസിലർ ഷൈലജ അശോകൻ നിർവഹിച്ചു.