ആലുവ: സാമൂഹിക അകലം പാലിക്കാതെ നാട്ടിലേക്ക് പോകുന്നതിനുള്ള രജിസ്ട്രേഷനായി തിക്കിതിരക്കിയ അന്യസംസ്ഥാനക്കാരെ പൊലീസ് വിരട്ടിയോടിച്ചു. പിന്നീട് ക്യൂ ഏർപ്പെടുത്തിയെങ്കിലും നിയന്ത്രണങ്ങളൊന്നും പാലിക്കപ്പെട്ടില്ല.
ഇന്നലെ തോട്ടക്കാട്ടുകര പ്രിയദർശിനി ടൗൺ ഹാളിലായിരുന്നു രജിസ്ട്രേഷൻ. നൂറുകണക്കിന് അന്യസംസ്ഥാനക്കാർ പല ഭാഗത്ത് നിന്നായി എത്തിയതോടെ എല്ലാം അവതാളത്തിലായി.
മാസ്ക് പോലും ധരിക്കാതെ രജിസ്ട്രേഷൻ കൗണ്ടറിൽ കൂട്ടം കൂടിയതോടെയാണ് നാട്ടുകാർ പൊലീസിനെ അറിയിച്ചത്.
പൊലീസ് വിരട്ടിയതോടെ ചിതറിയോടിയവർ രംഗം ശാന്തമായപ്പോൾ തിരിച്ചെത്തിയെങ്കിലും സാമൂഹിക അകലം പാലിച്ച് ക്യൂ നിൽക്കാൻ തയ്യാറായില്ല.