ayurvedahospital
പാലച്ചുവട് ആയുർവേദ ആശുപത്രിയിൽ ദശമൂല കൃഷിക്ക് നഗരസഭാംഗം ഡോ. അജേഷ് മനോഹർ, ഡോ. ലക്ഷ്മി പത്മനാഭൻ, ഡോ. ദീപ്തി സൂസൺ എന്നിവർ ചേർന്ന് തുടക്കം കുറിക്കുന്നു

പിറവം: പാലച്ചുവട് ഗവ. ആയുർവേദ ആശുപത്രിയിൽ പരിസ്ഥിതി ദിനത്തിൽ ദശമൂലകൃഷിക്ക് തുടക്കംകുറിച്ചു. ആയുർവേദ ചികിത്സയിലെ ദശമൂലം കഷായം ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്ന കുമിഴ്, കൂവളം, പാതിരി, പലകപ്പയ്യാനി, ഓരില, മൂവില, മുഞ്ഞ, ചെറുവഴുതിന, വെൺ വഴുതിന, ഞെരിഞ്ഞിൽ എന്നീ പത്ത് ഔഷധ സസ്യങ്ങളാണ് ആശുപത്രി വളപ്പിൽ നട്ടത്. ഒന്നരമീറ്റർ ഉയരമുള്ള പി.വി.സി പൈപ്പിൽ നട്ട ചെടിയുടെ വേര് രണ്ട് വർഷത്തിന് ശേഷം വിളവെടുപ്പിന് പാകമാകും. ഇത് ആയുർവേദ ഔഷധ നിർമ്മാണരംഗത്ത് വലിയമാറ്റം സൃഷ്ടിക്കാൻ സഹായകമാണെന്ന് സി.എം.ഒ ഡോ. കുമാരിലെെല പറഞ്ഞു. വാർഡ് കൗൺസിലർ ഡോ. അജേഷ് മനോഹർ, എസ്.എം.ഒ ഡോ. സലീം പി. ആർ, ഡോ. ലക്ഷ്മി പത്മനാഭൻ, ഡോ. ദീപ്തി സൂസൻ തറശേരിൽ, ഡോ. രാഹുലൻ, സുജാത സോമൻ കൂവപ്പാറയിൽ എന്നിവർ നേതൃത്വം നൽകി.