പറവൂർ: പറവൂർ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പ് 16ന് രാവിലെ 11ന് നഗരസഭ കൗൺസിൽ ഹാളിൽ നടക്കും. ഇതു സംബന്ധിച്ച അറിയിപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ നഗരസഭക്ക് നൽകി. ജില്ലാ സപ്ലൈ ഓഫീസറാണ് വരണാധികാരി.കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലെ ധാരണപ്രകാരം ഡി. രാജ്കുമാർ ചെയർമാൻ സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് വീണ്ടും തിരഞ്ഞെടുപ്പു വരുന്നത്. നിലവിലെ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രദീപ് തോപ്പിലിനെ നഗരസഭ ചെയർമാനാക്കാനാണ് പാർട്ടിയുടെ തീരുമാനം.