പറവൂർ: തൊഴിൽ നഷ്ടപ്പെട്ട് വിദേശത്ത് നിന്നും തിരികെയെത്തുന്ന പ്രവാസികളുടെ രജിസ്ട്രേഷൻ പറവൂർ നഗരസഭ നടത്തും.ചെയ്ത തൊഴിൽ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം മേൽവിലാസം, ഫോൺ നമ്പർ എന്നിവ സഹിതം വാർഡ് കൗൺസിലറുമായോതാഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം. തൊഴിൽ നഷ്ടപ്പെട്ട് വരുന്നവരെ സഹായിക്കുന്നതിനായാണ് രജിസ്ട്രേഷൻ നടത്തുന്നത്. വിവരങ്ങൾക്ക് 80754 65098.