ആലുവ: നിർദ്ദന കുടുംബത്തിലെ നാല് കുട്ടികളുടെ ഓൺലൈൻ പഠനം മുടങ്ങിയതോടെ സഹായവുമായി വാർഡ് കൗൺസിലർ. ആലുവ നഗരസഭ 17 -ാം വാർഡ് കൗൺസിലർ രാജീവ് സക്കറിയയാണ് ആലുവ പൈപ്പ് ലെയിൻ റോഡിലെ ഇലഞ്ഞിക്കപറമ്പിൽ സനൂബിന്റെ കുടുംബത്തിന് ടി.വി നൽകിയത്.സനൂബിന്റെ മക്കളായ മുഹമ്മദ് യാസിൻ, മുഹമ്മദ് ബിലാൽ, മുഹമ്മദ് റഹമത്ത് അലി, റിയാന ബീഗം എന്നിവരുടെ പഠനം ആരംഭിക്കാനാകാത്ത അവസ്ഥയിലായിരുന്നു. നാല് പേരും ആലുവ സെന്റ് മേരീസ് എൽ.പി സ്‌കൂൾ വിദ്യാർത്ഥികളാണ്.ഒരു സ്മാർട്ട് ഫോണിലൂടെയായിരുന്നു നാല് പേരും ഓൺലെയിൻ ക്ലാസുകളിൽ പങ്കെടുത്തിരുന്നത്.വിഷയം സ്‌കൂൾ അധികൃതർ കൗൺസിറായ രാജീവ് സക്കറിയയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ സി.പി.എം പ്രവർത്തകരുടെ സഹായത്തോടെ പുതിയ എൽ.ഇ.ഡി ടി.വി സംഘടിപ്പിക്കുകയായിരുന്നു.ജി.സി.ഡി.എ ചെയർമാൻ വി. സലീം വിദ്യാർത്ഥികൾക്ക് ടി.വി കൈമാറി. കൗൺസിലർ രാജീവ് സക്കറിയ, പി.എം. സഹീർ, അബ്ദുൾ കരീം, പി.എം.സഗീർ, എം.ബി. സുദർശനൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.