പറവൂർ: എൻജിനിയനിയറിംഗ് വിദ്യാർത്ഥിയുടെ രൂപകല്പനയിൽ നിർമ്മിച്ച ഹാൻഡ് ഫ്രീ സാനിറ്റൈസർ മിഷീൻ പറവൂർ താലൂക്ക് ആശുപത്രിൽ സ്ഥാപിച്ചു. ആലുവ കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിയായ ചെറായി സ്വദേശി വിനയ് കൃഷ്ണാണ് മിഷീൻ നിർമ്മിച്ചത്. ആയിരം രൂപ ചെലവിൽ നിർമ്മിച്ച മിഷീന്റെ അടിഭാഗത്തുള്ള പെഡലിൽ കാൽകൊണ്ട് അമർത്തിയാൽ മുകളിലെ ചെറിയകുഴലിലൂടെ സാനിറ്റൈസർ വരും. താലൂക്ക് ആശുപത്രിയിലേക്ക് മിഷീൻ വി.ഡി. സതീശൻ എം.എൽ.എ ഏറ്റുവാങ്ങി. നഗരസഭ വൈസ് ചെയർപേഴ്സൺ ജെസി രാജു, ആശുപത്രി സൂപ്രണ്ട് ഡോ. റോസമ്മ, ഡി. രാജ്കുമാർ, പ്രദിപ് തോപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.