മൂവാറ്റുപുഴ: ഹരിത സഹകരണ പദ്ധതിയുടെ മൂവാറ്റുപുഴ താലൂക്ക് തല ഉദ്ഘാടനം പായിപ്ര സർവീസ് സഹകരണ ബാങ്ക് ഹാളിൽ മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.കെ. ഉമ്മർ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെയും എസ്.എൽ.എഫ് വായ്പാ പദ്ധതിയുടെയും ഉദ്ഘാടനം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ വിജയകുമാർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് അദ്ധ്യക്ഷത വഹിച്ചു. വെെസ് പ്രസിഡന്റ് വി.എസ്. മുരളി സ്വാഗതം പറഞ്ഞു.
സഹകരണ സർക്കിൾ യൂണിയൻ മെമ്പർ ശിവദാസ്, കാർഷിക സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ, പായിപ്ര ഗ്രാമീൺ സഹകരണബാങ്ക് പ്രസിഡന്റ് ഒ.കെ. മോഹനൻ, ബാങ്ക് സെക്രട്ടറി ബി.ജീവൻ എന്നിവർ സംസാരിച്ചു. സഹകരണ ബാങ്ക് ഡയറക്ടർമാരായ കെ.എസ്. രങ്കേഷ്, വി.ആർ.ശാലിനി, മെെതീൻ, പുഷ്പ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത നൂറ് കർഷകർക്ക് ഡിXടി തെങ്ങിൻ തൈകൾ 100 രൂപനിരക്കിൽ നൽകിയതായി പ്രസിഡന്റ് കെ.എസ്. റഷീദ് അറിയിച്ചു.
കടാതി റൂറൽ സഹകരണസംഘത്തിൽ
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി 250 കർഷകർക്ക് നൂറുരൂപ നിരക്കിൽ കടാതി റൂറൽ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഡിXടി തെങ്ങിൻ തൈകൾ വിതരണം ചെയ്തു. വിതരണോത്ഘാടനം സംഘം പ്രസിഡന്റ് പി.പി. എൽദോസ് നിർവഹിച്ചു. സംഘം സെക്രട്ടറി ജിജി ജോർജ്, ഭരണസമിതി അംഗങ്ങളായ ഷേർളി പൗലോസ്, അമൽബാബു , സംഘം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
.