പറവൂർ‌: എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് വലിയപഴമ്പിള്ളിതുരുത്ത് ധർമ്മപോഷിണി സഭ എൽ.പി സ്കൂളിൽ നിർമ്മിച്ച പാചകപ്പുര വി.ഡി.സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.അനൂപ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം റിനു ഗിലീഷ്, ഹെഡ്മിസ്ട്രസ് കെ.പി. ഇന്ദു, സ്കൂൾ മാനേജർ കെ.കെ.പ്രേംജി, പി.കെ. സന്തോഷ്‌കുമാർ, ബൈജു കാസിം, ടി.എസ്. പങ്കജാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.