കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്തുമായി ബി.ജെ.പി
നടത്തുന്ന ജനസമ്പർക്ക പരിപാടിക്ക് എറണാകുളം ജില്ലയിൽ തുടക്കം കുറിച്ചു. പ്രശസ്ത സാഹിത്യകാരൻ കെ.എൽ മോഹനവർമ്മയെ സന്ദർശിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ കത്ത് കൈമാറി.
പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകൾ ഭാവിഭാരതത്തെ കരുത്തുള്ളതാക്കുന്നതാണെന്നും ബി.ജെ.പി പ്രവർത്തകർ അത് പരമാവധി ജനങ്ങളിലേക്ക് എത്തിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ
അഭിനന്ദാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ് ഷൈജു, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സുദേവൻ, എറണാകുളം മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. സ്വരാജ് എന്നിവരും പങ്കെടുത്തു.