പെരുമ്പാവൂർ: കൂവപ്പടി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പി.പി അൽഫോൻസ്, ആന്റു ഉതുപ്പാൻ, സി.ജെ. റാഫേൽ, അജി മാടവന, ജിജി ശെൽവരാജ്, എൽസി ഔസേഫ്, അജിത മുരുകൻ, ബാങ്ക് സെക്രട്ടറി പി.ഡി. പീറ്റർ എന്നിവർ പ്രസംഗിച്ചു.