കിഴക്കമ്പലം: പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അമ്പത്തിയാറുകാരനെ പോക്സോ നിയമപ്രകാരം കുന്നത്തുനാട് പൊലീസ് അറസ്റ്റുചെയ്തു. പഴന്തോട്ടം മൂലേപ്പറമ്പിൽ ശ്രീധരനാണ് (56) പിടിയിലായത്. വീട്ടിലെത്തിയ കുട്ടിയെ വീടിനകത്തു കയറ്റി വാതിലടച്ച ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചതായ പരാതിയിലാണ് അറസ്റ്റ്. കോലഞ്ചേരി കോടതിയിൽ ഇന്ന് ഹാജരാക്കും.