നെടുമ്പാശേരി: വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇറാഖ്, ഡെൻമാർക്ക് എന്നിവിടങ്ങളിൽ നിന്നായി 497 പ്രവാസികൾ ഇന്ന് കൊച്ചിയിലെത്തും. ബഹ്‌റിനിൽ നിന്ന് രണ്ട് ഗൾഫ് എയർ വിമാനങ്ങൾ ശനിയാഴ്ച രാവിലെ കൊച്ചിയിലെത്തും.
ഇന്നലെ വൈകിട്ട് പ്രതീക്ഷിച്ചിരുന്ന എയർ ഇന്ത്യ വിമാനം ആറ് മണിക്കൂറോളം വൈകിയാണ് ഇറങ്ങിയത്. ഡെൻമാർക്കിൽ നിന്നും 53 പ്രവാസികളുമായി ദാനു എയർലൈൻസിന്റെ പ്രത്യേക വിമാനം ഇന്നലെ കൊച്ചിയിലെത്തി.
ഇറാഖിൽ നിന്ന് 161 പ്രവാസികളും 177 യാത്രക്കാരുമായി ഖത്തർ എയർവേയ്‌സും 290 യാത്രക്കാരുമായി ഒമാൻ എയർലൈൻസും ഇന്നലെ കൊച്ചിയിലെത്തി.
ആഭ്യന്തര മേഖലയിൽ ഇന്നലെ 10 സർവീസുകൾ വീതം വരികയും പോവുകയും ചെയ്തു. നാല് സർവീസ് റദ്ദാക്കി.