തൃപ്പൂണിത്തുറ: കർഷകമോർച്ചയുടെ പരിസ്ഥിതിദിനാചരണം നടൻ ശ്രീനിവാസന് ഞാവൽ തൈ നൽകി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉത്‌ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ പത്നി വിമല ശ്രീനിവാസന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ തുണ്ടത്തിൽ വൃക്ഷത്തൈ നൽകി. കർഷകമോർച്ച ജില്ലാ സെക്രട്ടറി കെ .കെ മുരളീധരൻ പൊന്നാട അണിയിച്ചു. മണ്ഡലം സെക്രട്ടറി സി.പി പ്രദീപൻ ചടങ്ങിൽ പങ്കെടുത്തു.