• തൃപ്പൂണിത്തുറ തെക്കൻ പറവൂർ തണൽ ചാരിറ്റബിൾ സൊസൈറ്റി: വൃക്ഷത്തൈകളുടേയും പച്ചക്കറിതൈകളുടേയും വിതരണോത്ഘാടനം അഡ്വ.എം.സ്വരാജ് എം.എൽ.എ നിർവ്വഹിച്ചു. തണൽ പ്രസിഡണ്ട് ഒ.സുകുമാരൻ അദ്ധ്യക്ഷനായിരുന്നു.വാർഡ് മെമ്പർ പി.സി.ബിനേഷ്, സെക്രട്ടറി കെ.കെ.രാജേഷ്,സുജിത് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
•ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃപ്പൂണിത്തുറ - മുളന്തുരുത്തി മേഖല കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ കളിക്കോട്ട പാതയോരത്ത് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിടിപ്പിക്കുന്നതിന്റെ ഉത്ഘാടനം തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടർ കെ.ആർ.ബിജു നിർവ്വഹിച്ചു. മേഖല പ്രസിഡന്റ് കുട്ടൻ കുഞ്ചക്കൽ,സെക്രട്ടറി.എ.സി.അലക്സ്, ജില്ലാ പി.ആർ.ഒ പ്രശാന്ത് ,
സുരേഷ്, ശിവകുമാർ , രാജേഷ് എന്നിവർ സംസാരിച്ചു.
• സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം കമ്മറ്റി :പുതിയകാവ് ആയുർവ്വേദ കോളേജിൽ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ ഗോപി, എ.എം കണ്ണേമ്പിള്ളിയുടെ സ്മരണാർത്ഥം ഓർമ്മ മരം നട്ടു. മണ്ഡലം സെക്രട്ടറി പി.വി.ചന്ദ്രബോസ്, കെ.കെ സന്തോഷ്, എൻ.എസ് സുന്ദരം, വിനോദ് ഗോപി എന്നിവർ സംസാരിച്ചു.
• സി.പി.എം : തൈ നടീൽ ഉദ്ഘാടനം തൃപ്പൂണുത്തുറ പാവംകുളങ്ങരയിൽ അഡ്വ.എം.സ്വരാജ് എം.എൽ.എ നിർവഹിച്ചു .ഏരിയാ സെക്രട്ടറി പി.വാസുദേവൻ,ഏരിയാ കമ്മിറ്റിയംഗം യു.കെ പീതാംബരൻ ലോക്കൽ സെക്രട്ടറി പി.കെ നന്ദനൻ എന്നിവർ പങ്കെടുത്തു.