കൊച്ചി: ലോകഭക്ഷ്യ സുരക്ഷ ദിനത്തോടനുബന്ധിച്ച് ജില്ലാ ഭക്ഷ്യസുരക്ഷ വകുപ്പ് തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനം കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അസിസ്റ്റന്റ് കളക്ടർ എം.എസ്. മാധവിക്കുട്ടി നിർവ്വഹിച്ചു. അനലിറ്റിക്കൽ ലബോറട്ടറി ഫുഡ് അനലിസ്റ്റ് വി. ബെന്നിമോൻ അദ്ധ്യക്ഷത വഹിച്ചു. കളമശ്ശേരി സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫീസറായ വൈശാഖൻ, ഫുഡ് സേഫ്റ്റി ഓഫീസർമാരായ പി.ബി. ദിലീപ്, ഡോ. വിന്നി ചിറ്റിലപ്പിള്ളി എന്നിവർ സംസാരിച്ചു. നാളെ ഭക്ഷ്യസുരക്ഷ ദിനത്തിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെ എഫ്.എമ്മിൽ ഫോൺ ഇൻ പ്രോഗ്രാം നടക്കും. സംഘടിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മുൻ ഭക്ഷ്യസുരക്ഷ ജോയിന്റ് കമ്മിഷണറായ ഡി. ശിവകുമാർ മറുപടി നൽകും. വിളിക്കേണ്ട നമ്പർ 0484 1707078, 9446455888.