sethu
സാഹിത്യകാരൻ സേതുവിന്റെ 78 -ാം ജന്മദിനത്തിന്റെ ഭാഗമായി പടിഞാറെ കടുങ്ങല്ലൂർ ഗവ. ഹൈസ്‌ക്കൂൾ പത്താം ക്ലാസ്സ് വിദൃാർത്ഥി എം.വൈ. ഷമ്മാസിന് സ്മാർട്ട്‌ഫോൺ സമ്മാനിക്കുന്നു

ആലുവ: ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ടും നിർദ്ധന വിദ്യാർത്ഥിക്ക് പഠനാവശ്യാർത്ഥം സ്മാർട്ട് ഫോൺ സമ്മാനിച്ചും സാഹിത്യകാരൻ സേതുവിന്റെ 78 -ാം ജന്മദിനാഘോഷം. പടിഞ്ഞാറെ കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിലാണ് സേതുവിന്റെ വേറിട്ട പിറന്നാളാഘോഷം നടന്നത്.

പടിഞാറെ കടുങ്ങല്ലൂർ ഗവ. ഹൈസ്‌ക്കൂൾ പത്താം ക്ലാസ് വിദൃാർത്ഥിക്കാണ് സ്മാർട്ട്‌ഫോൺ സമ്മാനിച്ചത്. പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി അദ്ധൃക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ മധുരം നൽകി. എടവമാസത്തിലെ ചതയമാണ് ജന്മനക്ഷത്രമെങ്കിലും പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനാണ് സേതു ജനിച്ചത്.

പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ, ലൈബ്രറി പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ഭരണസമിതി അംഗങ്ങൾ പി. ശശിധരൻ നായർ തുടങ്ങി​യവർ സംസാരിച്ചു.