കൊച്ചി: റോട്ടറി ഡിസ്ട്രിക്ട് 3201 ന്റെ ആഭിമുഖ്യത്തിൽ ഒരു ദശലക്ഷം മാസ്‌കുകൾ വിതരണം ചെയ്യുന്നു. വിതരണോദ്ഘാടം എറണാകുളം ജനറൽ ആശുപത്രിയിൽ ഹൈബി ഈഡൻ എം.പി. നിർവഹിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കുട്ടപ്പന് റോട്ടറി ഗവർണർ മാധവ് ചന്ദ്രൻ മാസ്‌കുകൾ കൈമാറി. എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിത, ഡോ. ജുനൈദ് എന്നിവർ പങ്കെടുത്തു.

റോട്ടറി ഡിസ്ട്രിക്ട് 3201ന് കീഴിലുള്ള എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ ജില്ലകളിലെ സർക്കാർ ആശുപത്രികളിലാണ് വിതരണം ചെയ്യുന്നത്. ഇന്ത്യയിലാകമാനം ഒരു കോടി മാസ്‌കാണ് റോട്ടറി ആരോഗ്യ പ്രവർത്തകർക്ക് വിതരണം ചെയ്യുന്നത്. റോട്ടറി ഡിസ്ട്രിക്ട് 3201ന് കീഴിൽ എണ്ണായിരം പി.പി.ഇകളും 25 വെന്റിലേറ്ററുകളും ഉടൻ വിതരണം ചെയ്യും.