envi
മംഗളവനത്തിൽ ഫലവൃക്ഷത്തൈകളുടെ വിതരണം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മംഗളവനത്തിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ദീപക് ജോയ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാർട്ടിൻ, ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കൃഷ്ണകുമാർ, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ഷെമി എന്നിവർ പങ്കെടുത്തു.