തൃക്കാക്കര : എറണാകുളം അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന കെ.ചന്ദ്രശേഖരൻ നായർ, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ സന്ധ്യാദേവി എന്നിവരെ സ്ഥലം മാറ്റി. മൂവാറ്റുപുഴ ആർ.ഡി .ഓ സാബു കെ. ഐസക്കാണ് പുതിയ എ .ഡി .എം.
കെ. ചന്ദ്രശേഖരൻനായർ മൂവാറ്റുപുഴ ആർ.ഡി .ഓ ആകും. കെ.ടി.സന്ധ്യാദേവി പറവൂർ ദേശീയപാത സ്ഥലമെടുപ്പ് ഡെപ്യൂട്ടി കളക്ടറാകും. റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കളക്ടർ എൻ.ആർ വൃന്ദാദേവിയാണ് പുതിയ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ.