കുമ്പളം: കുമ്പളം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനാചരണം നടത്തി. പഞ്ചായത്ത് കുളത്തിന് സമീപം നടന്ന ചടങ്ങ് അസോസിയേഷൻ പ്രസിഡന്റ് എൻ.പി. മുരളീധരൻ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. സി.കെ. അപ്പുക്കുട്ടൻ, സി.കെ. ഹരിദാസ്, സണ്ണി തണ്ണിക്കോട്ട്, ജോസഫ് കോവിൽവട്ടം എന്നിർ പ്രസംഗിച്ചു.