env
എറണാകുളം സെന്റ്. ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിന് മുമ്പിൽ പച്ചക്കറി തൈകൾ നടന്നു

കൊച്ചി: പരിസ്ഥിതി ദിനത്തിൽ നഗരത്തിൽ മാതൃകാ പച്ചക്കറിത്തോട്ടമൊരുക്കി ടി.ജെ. വിനോദ് എം.എൽ.എ. വരാപ്പുഴ അതിരൂപതയുടെ ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി ചേർന്ന് എറണാകുളം സെന്റ്. ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിന് മുമ്പിലാണ് തൈകൾനട്ടത്. 200 ഗ്രോ ബാഗുകളിലായി കുറ്റിപ്പയർ, വെണ്ട, വഴുതന, തക്കാളി തുടങ്ങിയ പച്ചക്കറി തൈകളാണ് നട്ടത്. അനുവാദം ലഭിക്കുന്ന ക്ഷേത്രങ്ങൾ, മുസ്ലീം പള്ളികൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ഇതുപോലുള്ള മാതൃകാ പച്ചക്കറി തോട്ടങ്ങൾ ഒരുക്കുമെന്നും എല്ലാ കുടുംബങ്ങളെയും കൃഷി കുടുംബങ്ങളാക്കി മാറ്റലാണ് ലക്ഷ്യമെന്നും എം.എൽ.എ പറഞ്ഞു.
ചടങ്ങിൽ വികാരി ഫാ. ജോസ് പടിയാരം പറമ്പിൽ, വരാപ്പുഴ അതിരൂപതാ വികാരി ജനറാൾ ഫാ. മാത്യു ഇലഞ്ഞിമറ്റം, കൃഷി വകുപ്പ് അസി.ഡയറക്ടർ സെറിൻ ഫിലിപ്പ്, ഫാ. ലാസർ സിന്റോ, ഫാ. സോജൻ മാളിയേക്കൽ തുടങ്ങിയവർ പങ്കെടുത്തു.