50 പേർ ചികിത്സയിൽ
കൊച്ചി: എട്ടു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ച രണ്ടു പേർ എറണാകുളത്ത് ചികിത്സയിലുണ്ട്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവർ 50 ആയി. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നാലു പേർ രോഗമുക്തരായി. വീടുകളിൽ ഇന്നലെ 782 പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 644 പേരെ ഒഴിവാക്കി. 10,034 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ. ഇന്നലെ 24 പേരെ കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രോഗം ബാധിച്ചവർ
മേയ് 26 ലെ കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 46 വയസുള്ള നെടുമ്പാശ്ശേരി സ്വദേശിനി, 31 വയസുള്ള തിരുവനന്തപുരം സ്വദേശിനി, 47 വയസുള്ള പത്തനംതിട്ട സ്വദേശിനി, 42 വയസുള്ള ഏലൂർ സ്വദേശിനി, 42 വയസുള്ള ആലുവ സ്വദേശിനി, മേയ് 26 ലെ അബുദാബി കോഴിക്കോട് വിമാനത്തിലെത്തിയ 38 വയസുള്ള ഏഴിക്കര സ്വദേശി.,മേയ് 27 ലെ അബുദാബി - കൊച്ചി വിമാനത്തിലെത്തിയ 53 വയസുള്ള മൂവാറ്റുപുഴ സ്വദേശി, 50 വയസുള്ള പെരുമ്പാവൂർ സ്വദേശി, 59 വയസുള്ള മുളന്തുരുത്തി സ്വദേശി, മേയ് 27 ലെ ദുബായ് - കൊച്ചി വിമാനത്തിലെത്തിയ 63 വയസുള്ള നെടുമ്പാശേരി സ്വദേശി
രോഗ മുക്തരായവർ
മേയ് 17 ലെ അബുദാബി - കൊച്ചി വിമാനത്തിലെത്തിയ 56 കാരനായ കീഴ്മാട് സ്വദേശി, മേയ് 18 ലെ അബുദാബി - കൊച്ചി വിമാനത്തിലെത്തിയ 38 കാരനായ ഏഴിക്കര സ്വദേശി, തൃശ്ശൂർ സ്വദേശിയായ 47 കാരൻ, മേയ് 30 ന് രോഗം സ്ഥിരീകരിച്ച സ്വകാര്യ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനായ 27 വയസുള്ള മഹാരാഷ്ട്ര സ്വദേശി
ഐസൊലേഷൻ
ആകെ: 10,034
വീടുകളിൽ: 8843
കൊവിഡ് കെയർ സെന്റർ: 462
ഹോട്ടലുകൾ: 624
ആശുപത്രി: 105
മെഡിക്കൽ കോളേജ്: 54
മൂവാറ്റുപുഴ ജനറൽ ആശുപത്രി: 07
ഐ.എൻ.എസ് സഞ്ജീവനി: 04
സ്വകാര്യ ആശുപത്രി: 40
റിസൽട്ട്
ആകെ: 92
പോസിറ്റീവ് :08
ലഭിക്കാനുള്ളത്: 265
ഇന്നലെ അയച്ചത്: 126
ഡിസ്ചാർജ്
ആകെ: 13
മെഡിക്കൽ കോളേജ്: 04
സ്വകാര്യ ആശുപത്രി: 09
കൊവിഡ്
ആകെ: 50
മെഡിക്കൽ കോളേജ്: 45
ഐ.എൻ.എസ് സഞ്ജീവനി: 04
സ്വകാര്യ ആശുപത്രി: 01