അങ്കമാലി: വഴിയാത്രക്കാരായ ഏഴുപേരെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ കടിച്ചു. അങ്കമാലി സ്വദേശികളായ നിബി (33), എയ്ഡൻ , ലിഞ്ചു (35), ഗോപാലകൃഷ്ണൻ (44), ചന്ദ്രൻ (79), സിന്ധു(39), പ്രജിൽ (27) എന്നിവരെയാണ് നായ കടിച്ചത്.
ടിബി ജംക്‌ഷനു സമീപം ഇന്നലെ 12മണിയോടെയാണ് സംഭവം. നായ രക്ഷപെട്ടു. കടിയേറ്റവരെ താലൂക്ക് ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.