• പള്ളുരുത്തി എസ്.ഡി.പി.വൈ സ്ക്കൂൾ: എം.എൽ. എ മാരായ ജോൺ ഫെർണാണ്ടസ്, കെ.ജെ. മാക്സി എന്നിവർ പങ്കെടുത്തു.സ്ക്കൂൾ മാനേജർ സി.പി.കിഷോർ, ദേവസ്വം മാനേജർ കെ.ആർ.മോഹനൻ, പ്രധാനധ്യാപിക എസ്.ആർ.ശ്രീദേവി, ബിജു ഈപ്പൻ, കെ.കെ സീമ തുടങ്ങിയവർ സംബന്ധിച്ചു.

• ഇടക്കൊച്ചി സഹകരണ ബാങ്ക്: മുൻ മന്ത്രി കെ.ബാബു ഇടക്കൊച്ചി ഗവ.സക്കൂൾ അദ്ധ്യാപിക ഓമനക്ക് തൈകൾ നൽകി ഉദ്ഘാടനം ചെയ്തു. ജോൺ റിബല്ലോ, പ്രതിഭ അൻസാരി, അമ്മിണിക്കുട്ടൻ, പി.ജെ.ഫ്രാൻസിസ്, പി.ഡി.സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.

• തോപ്പുംപടി സെൻ്റ്.സെബാസ്റ്റ്യൻ സ്ക്കൂൾ: പി.ടി.എ പ്രസിഡൻ്റ് സി.എൽ.വർഗീസിന് പ്രധാനാദ്ധ്യാപിക ജിജി പച്ചക്കറി നൽകി കൊണ്ട് വിളവെടുപ്പ് ഉത്സവം നടത്തി.

• കുമ്പളങ്ങി സെന്റ് ജോസഫ് പള്ളി ഇടവകയിലെ കുടുംബാംഗങ്ങൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു.ഫാ.ജേക്കബ് കയ്യാല, ഫാ.അനൂപ് പോൾ, ജോൺസൺ പഴേരി, നിഷ തുടങ്ങിയവർ സംബന്ധിച്ചു.

• കൊച്ചി മണ്ഡലത്തിൽ കെ.ജെ. മാക്സി എം.എൽ.എയുടെ നേതൃത്യത്തിൽ നടന്ന വൃക്ഷതൈ വിതരണം സി.കെ.മണിശങ്കർ ഉദ്ഘാടനം ചെയ്തു.കെ.എം.റിയാദ് മുഖ്യാതിഥിയായി.

• ചെല്ലാനം കാർഷിക ടൂറിസം സൊസൈറ്റി: അനിത ഷീലൻ ഉദ്ഘാടനം ചെയ്തു.കെ.എക്സ്.ജൂലപ്പൻ, എം.എൻ.രവികുമാർ, പി.വി.പത്മനാഭൻ തുടങ്ങിയവർ സംബന്ധിച്ചു.

• പള്ളുരുത്തി സഹകരണ ബാങ്ക്: പ്രസിഡന്റ് ടി.കെ.വൽസൻ ഉദ്ഘാടനം ചെയ്തു.