കിഴക്കമ്പലം: പട്ടിമറ്റത്തെ പ്ളൈവുഡ് കമ്പനിയിലെ കൊലപാതകം നടന്ന സ്ഥലം കൊച്ചി റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാർ സന്ദർശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. കമ്പനിയിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തി.
രണ്ടു മാസത്തിനിടെ കാണാതായ അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകി. കമ്പനിയിലെ മുഴുവൻ തൊഴിലാളികളേയും ചോദ്യം ചെയ്തുകഴിഞ്ഞു. ഒരു സൂചന പോലും ലഭിച്ചിട്ടില്ല.
ഇന്നുമുതൽ പൊലീസ് ടീമിനെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് വീണ്ടും തൊഴിലാളികളെ ചോദ്യം ചെയ്യാനാണ് തീരുമാനം. എറണാകുളം റൂറൽ എസ്.പി കെ. കാർത്തിക് ,പെരുമ്പാവൂർ ഡിവൈ.എസ്.പി കെ. ബിജുമോൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. തുടർന്ന് ഡി.ഐ.ജി കുന്നത്തുനാട് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തിലും പങ്കെടുത്തു.