വൈപ്പിൻ: കടലിൽവെച്ച് മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം വന്ന് മത്സ്യതൊഴിലാളി മരിച്ചു. ചെറായി അറക്കപ്പടി ശിവൻ (72)ആണ് മരിച്ചത്. മുനമ്പത്ത് നിന്നും മത്സ്യബന്ധനത്തിനുപോയ കിംഫിഷർ എന്ന ബോട്ടിലെ പണിക്കാരനാണ്. കടലിൽ ചേറ്റുവ ഭാഗത്ത് പടിഞ്ഞാറ് വശത്തായി വലയിടുന്നതിനിടെയാണ് ഹൃദയാഘാതം വന്നത്. മൃതദേഹം പറവൂർ സർക്കാർ ആശുപത്രിയിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം സംസ്‌കരിച്ചു. ഭാര്യ: ദേവു. മക്കൾ: ഡൈനൻ, ഡെനീഷ്. മരുമകൾ:സരിത.