kklm
സി.പി.എം നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് നിർവഹിക്കുന്നു

കൂത്താട്ടുകുളം: സി.പി.എം നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഏരിയാതല ഉദ്ഘാടനം പാലക്കുഴ മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ഏരിയ സെക്രട്ടറി ഷാജു ജേക്കബ് നിർവഹിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ് ജോഷി സ്കറിയ, ലോക്കൽ സെക്രട്ടറി എം.കെ ബിജു, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി കെ.എ ജയ, ഡിവൈ.എഫ്.ഐ ബ്ലോക്ക്‌ സെക്രട്ടറി കേതു സോമൻ, പാലക്കുഴ സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.കെ ജോസ് എന്നിവർ പങ്കെടുത്തു.