കൂത്താട്ടുകുളം: കൂത്താട്ടുകുളം മേഖല പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധയിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. കൂത്താട്ടുകുളം ഗവൺമെന്റ് ആശുപത്രി വളപ്പിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി സംരക്ഷണ സമിതി രക്ഷാധികാരി ഷാജി കണ്ണൻകോട്ടിൽ ഉദ്ഘാടനം ചെയ്തു.കെ.ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. പി.സി ജോസഫ്,റെജി ജോസഫ് ,പി.എം സുധാകരൻ എന്നിവർ പങ്കെടുത്തു..