kklm
കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിൽ പൂർവവിദ്യാർത്ഥിയും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ കൂത്താട്ടുകുളം രാമൻ മാഷ് വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം:സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും ബ്രേക് ത്രൂ സയൻസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്‌കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. സ്‌കൂൾ പൂർവവിദ്യാർത്ഥിയും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ കൂത്താട്ടുകുളം രാമൻ മാഷ് വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു.ബ്രേക് ത്രൂ സയൻസ് സൊസൈറ്റി ജില്ലാകമ്മിറ്റി അംഗം പി. പി.എബ്രഹാം, പ്രവർത്തകരായ റോസമ്മ മാത്യു, കെ.ഹരീഷ്, മണിക്കുട്ടൻ എ.ടി., സി.കെ തമ്പി, യോഹന്നാൻ ടി.സി., സോണി ടി. മാത്യു, ഹെഡ്മിസ്ട്രസ് എം.ഗീതാദേവി എന്നിവർ പങ്കെടുത്തു.