കാലടി: തമിഴ്നാട് സ്വദേശി കുമാറിനെ (44) മരോട്ടിച്ചുവടിലെ ബാറിന് മുന്നിൽ എം സി റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. അമിത മദ്യപാനമാകാം മരണകാരണമെന്ന് കാലടി പൊലീസ് പറഞ്ഞു. വാർക്കപ്പണിക്കാരനാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി.