കൊച്ചി: ഗോശ്രീ പാലം തുറന്നിട്ട് 16 വർഷം തികഞ്ഞിട്ടും മൂന്ന് പാലങ്ങളിലും വഴിവിളക്ക് തെളിക്കാത്തതിൽ പ്രതിഷേധിച്ച് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി ഗോശ്രീ പാലത്തിൽ റാന്തൽ വിളക്ക് തെളിച്ച് പ്രതീകാത്മക പ്രതിഷേധസമരം നടത്തി. ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. വല്ലാർപാടം നികത്തുഭൂമി വിറ്റുകിട്ടിയ 350 കോടിയോളം രൂപ ജിഡയുടെ കൈവശമുണ്ടായിട്ടും ദ്വീപ് വികസന പ്രവർത്തനങ്ങൾ നടത്താൻ ഉദ്യോഗസ്ഥർക്ക് താത്പര്യമില്ല. നിരവധി സമരങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ല. നിരവധി യാത്രക്കാരും വാഹനങ്ങളും സഞ്ചരിക്കുന്ന ഈ വഴിയിൽ രാത്രിയിൽ അപകടങ്ങൾ പതിവാണെന്ന് അദ്ദേഹം പറഞ്ഞു.
.