കൊച്ചി: നഗരത്തിൽ വില്പനക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി മൂവാറ്റുപുഴ വാഴപ്പിള്ളി പുത്തൻവേലിക്കര വീട്ടിൽ അൻവർ സാദിഖിനെ (26) സിറ്റി പൊലീസ് അറസ്‌റ്റു ചെയ്‌തു. കാക്കനാട് ഇടച്ചിറയിൽ നിന്നാണ് പിടിയിലായത്. ചെറിയ കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പനയ്ക്കായി ശ്രമിക്കുന്നതിനിടെയാണ് കുടുങ്ങിയത്. ടാക്‌സി ഡ്രൈവറായ ഇയാൾ കാക്കനാട്, തൃപ്പൂണിത്തുറ ഭാഗത്തുള്ള യുവാക്കൾക്കും മറ്റും വിൽപ്പന നടത്തിയിരുന്നു. നാർക്കോട്ടിക് അസി.കമ്മിഷണർ ബിജി ജോർജ് , എസ്.ഐ ജോസഫ് സാജൻ, ഇൻഫോ പാർക്ക് എസ്.ഐ രാധാകൃഷ്ണൻ, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.