കൊച്ചി: ജൂവനൈൽ ജസ്റ്റിസ് ബോർഡിന്റെയും ജില്ല ശിശുക്ഷേമസമിതിയുടെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം കാക്കനാട് ചിൽഡ്രൻസ് ഹോമിൽ നടന്നു. ജൂവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്‌ട്രേട്ട് എൻ. രഞ്ജിത്ത് കൃഷ്ണൻ ഫലവൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്. അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു.. ജൂവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ സി.കെ. രാഘവനുണ്ണി, ഷീല മറിയം ഉമ്മൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ബിറ്റി കെ. ജോസഫ്, മെമ്പർമാരായ അഡ്വ. ശ്രീലക്ഷ്മി എം, ഡാർലിൽ ഡൊണാൾഡ്, മഞ്ജുള വി.എൻ, തൃക്കാക്കര നഗരസഭ കൗൺസിലർ പ്രദീപ് എന്നിവർ സംസാരിച്ചു. ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. സുനിൽ ഹരീന്ദ്രൻ സ്വാഗതവും ട്രഷറർ പ്രൊഫ. ഡി സലീംകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ വിവിധ ഫലവൃക്ഷത്തൈകൾ നട്ടു.