കൊച്ചി: ഒത്തുചേരലിൽ ഇളവുകൾ നൽകുന്നത് കൊവിഡ് വ്യാപനം കൂട്ടുമെന്ന് ഐ.എം.എ കൊച്ചിയുടെ മുന്നറിയിപ്പ്. ഇന്ത്യയിൽ മരണങ്ങളും കേസുകളും ഓരോ 15 ദിവസവും ഇരട്ടിക്കുന്നു. വൈറസിന്റെ അതിവേഗ വ്യാപനത്തിന്റെ വ്യക്തമായ തെളിവാണിത്. ഒരു ജെറ്റ് പ്ലെയ്ൻ ടേക്കോഫ് ചെയ്യുന്നതു പോലെ മുകളിലേയ്ക്ക് കുതിച്ചുയരുന്ന കൊവിഡ് ഗ്രാഫ് താഴേക്ക് വന്നു തുടങ്ങുമ്പോഴാണ് എല്ലാ രാജ്യങ്ങളും ഒത്തുകൂടൽ ചടങ്ങുകൾ പതിയെ അനുവദിച്ചത്. അതുപോലെ ചെയ്തില്ലെങ്കിൽ ഇവിടുത്തെ "കൊവിഡ് ജെറ്റ് പ്ലെയ്ൻ" നാളെ ഒരു റോക്കറ്റ് ആയി മാറുന്നതും, പിന്നീട് പൊട്ടിത്തെറിക്കുന്നതും കണ്ടേണ്ടി വരുമെന്ന് ഐ.എം.എ കൊച്ചിഘടകം പ്രസിഡന്റ് രാജീവ് ജയദേവൻ പറഞ്ഞു. ആരാധനാലയങ്ങൾ ധൃതി പിടിച്ചു തുറക്കരുത്. ഒത്തു ചേരൽ, സമ്മേളനം, ആളുകൾ കൂടുന്ന ചടങ്ങുകൾ തുടങ്ങിയവ അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.