കിഴക്കമ്പലം: ഇന്നലെ രാവിലെ പെയ്ത മഴയിലും കാറ്റിലും തെങ്ങു വീണ് വീടു തകർന്നു.കുമ്മനോട് അംബികാ വിലാസം ബാലകൃഷ്ണന്റെ വീടാണ് തകർന്നത്.കുമ്മനോട് മാന്ത്രയ്ക്കൽ ക്ഷേത്രത്തിനോട് ചേർന്നാണ് വീട്. തെങ്ങു വീഴുമ്പോൾ വീട്ടുകാരായ ബാലകൃഷ്ണനും ഭാര്യ സരസുവും വീടിനകത്തുണ്ടായിരുന്നു. സരസുവിന് പരിക്കേറ്റു. തീർത്തും നിർദ്ധന കുടുംബമാണ് ഇവരുടേത് . ഹോട്ടൽ ജീവനക്കാരനായിരുന്ന ബാലകൃഷ്ണൻ വർഷങ്ങളായി ശ്വാസ കോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ജോലിയ്ക്ക് പോകുന്നില്ല. ജീവിയ്ക്കാൻ മറ്റു വരുമാന മാർഗങ്ങളുമില്ല. അതിനിടയിലാണ്തെങ്ങു വീണ് വീടു തകർന്നത്.