കൊച്ചി: എസ്.ആർ.എം റോഡ് റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. സാഹിത്യകാരൻ എ.കെ. പുതുശേരി,അസോസിയേഷൻ പ്രസിഡന്റ് ഡോ.എം.സി.അയ്യപ്പൻപിള്ള എന്നിവർ ചേർന്ന് ശാസ്താടെമ്പിൾ ജംഗ്ഷനിൽ വൃക്ഷത്തൈ നട്ടു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡി.കൃഷ്ണൻകുട്ടി നായർ അദ്ധ്യക്ഷനായി. എ. പൗലോസ് സ്വാഗതവും ടി.എ.ഹരിദാസ് നന്ദിയും പറഞ്ഞു.