കൊച്ചി: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൊച്ചി കോർപ്പറേഷൻ അമ്പതാം ഡിവിഷനിൽ
വാഴക്കൃഷി ആരംഭിച്ചു. മുൻ മേയർ സി.എം ദിനേശ് മണി വാഴക്കണ്ണ് ആർ.പി. പിള്ളയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ വി.പി. ചന്ദ്രൻ അദ്ധ്വക്ഷനായി. കെ.ഡി. വിൻസെന്റ്, കെ.പി. ബിനു, എ.എൻ. കിഷോർ, ടി.എം. ഷാജി ടി.വി. വിശ്വംഭരൻ, രാധികബാബു തുടങ്ങിയവർ സംസാരിച്ചു.