mla
അതിജീവനം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പതിനാലാമത്തെ വീടിന്റെ താക്കോൽദാനം എളവൂർ കണ്ണംകുഴിശേരിയിൽ റോജി എം. ജോൺ എം.എൽ.എ നിർവഹിക്കുന്നു

അങ്കമാലി: എം.എൽ.എ നടപ്പിലാക്കുന്ന അതിജീവനം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പതിനാലാമത്തെ വീടിന്റെ താക്കോൽദാനം പാറക്കടവ് പഞ്ചായത്തിൽ കണ്ണംകുഴിശേരിയിൽ നടന്നു. പ്രളയത്തിൽ വീടുതകർന്നുപോയ മാളിയേക്കൽ ജോസിന്റെ വീടിന്റെ താക്കോൽദാനമാണ് റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചത്. എം.എൽ.എ മുൻകൈ എടുത്ത് നസ്രത്ത് സിസ്റ്റേഴ്‌സിന്റേയും ആസ്‌ട്രേലിയയിലെ പെർത്തിലുള്ള അങ്കമാലി കുടുംബകൂട്ടായ്മയുടേയും സഹകരണത്തോടെയാണ് വീട് പുനർനിർമ്മിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖരവാര്യർ, എളവൂർ സഹകരണബാങ്ക് പ്രസിഡന്റ് പി.വി. ജോസ്, പഞ്ചായത്ത് അംഗങ്ങളായ സി.പി. ദേവസി, സജിത വിജയകുമാർ, എം.പി. നാരായണൻ, സൽജോ കല്ലറയ്ക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.