മൂവാറ്റുപുഴ: ജോയിന്റ് കൗൺസിൽ മൂവാറ്റുപുഴ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാഘോഷം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എ. അനീഷ് ഉദ്ഘാടനം ചെയ്തു. ആർ.ഡി.ഒ സാബു കെ. ഐസക്, തഹസിൽദാർ അസ്മാബീവി, ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ കെ.കെ. ശ്രീജേഷ്, ജില്ലാ കമ്മിറ്റി അംഗം വി.എം. സുഭാഷ്, വനിതാകമ്മിറ്റി അംഗം സന്ധ്യാരാജി, മേഖലാ സെക്രട്ടറി അനൂപ് കുമാർ, കമ്മിറ്റി അംഗങ്ങളായ ടി.ആർ ചന്ദ്രസേനൻ, ഷമീർ പി.എച്ച്, ബേസിൽ വർഗീസ്, ഗിരിജാമോൾ പി.ടി എന്നിവർ പങ്കെടുത്തു.