bjp
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ ബി.ജെ.പി മൂവാറ്റുപുഴ നിയോജക മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വൃക്ഷത്തൈകളുടെ വിതരണം നിർമല കോളേജ് പ്രിൻസിപ്പൽ പ്രൊഫ . സജി ജോസഫിന് നൽകി നിയോജകമണ്ഡലം പ്രസിഡന്റ് വി .സി. ഷാബു നിർവഹിക്കുന്നു

മൂവാറ്റുപുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ ബി.ജെ.പി മൂവാറ്റുപുഴ നിയോജകമണ്ഡലം സമിതിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു. നിർമല കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. ഷാബു കോളേജ് പ്രിൻസിപ്പൽ സജി ജോസഫിന് വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു. ബർസാർ ഫാ. ഫ്രാൻസിസ് കണ്ണാടൻ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സെബാസ്റ്റ്യൻ മാത്യു, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ.പി. തങ്കക്കുട്ടൻ, വൈസ് പ്രസിഡന്റുമാരായ ടി. ചന്ദ്രൻ, പി.കെ. രാജൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അജിത് അജയൻ, ബി.ജെ.പി ആവോലി പഞ്ചായത്ത് സമിതി പ്രസിഡന്റ്‌ സിദ്ധാർത്ഥൻ, ജനറൽ സെക്രട്ടറി മനോജ്‌ എന്നിവർ പങ്കെടുത്തു. കൊവിഡ് - 19 ബോധവത്കരണത്തിന്റെ ഭാഗമായി മാസ്കും വിതരണം ചെയ്തു.