മൂവാറ്റുപുഴ: മൂവാറ്റുപുഴ പ്രസ് ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസ് ക്ലബ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ടി.എസ്. ദിൽരാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എം. അബ്ദുൽ മജീദ്, പി.പി. എൽദോസ്, കെ.പി. റസാക്ക്, സി.എം. ഷാജി, സി.കെ. ഉണ്ണി, മുഹമ്മദ് ഷഫീഖ്, യൂസഫ് അൻസാരി, ജബ്ബാർ വേണാട്ട്, ഫാറൂഖ് മടത്തോടത്ത്, നെൽസൺ പനയ്ക്കൽ, പി.ജി. ബിജു, രമേശ് പുളിക്കൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ടി.എസ്. ദിൽരാജ് (പ്രസിഡന്റ്), കെ.എം. ഫൈസൽ (വൈസ് പ്രസിഡന്റ്), പി.എസ്. രാജേഷ് (സെക്രട്ടറി), അബ്ബാസ് ഇടപ്പിള്ളി (ജോയിന്റ് സെക്രട്ടറി), രാജേഷ് രണ്ടാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.