mla
എൽദോ എബ്രഹാം എം.എൽ.എയുടെ മെഡിസിൻ ചലഞ്ച് പദ്ധതിയിലേയ്ക്കുള്ള മരുന്നുകൾ മൂവാറ്റുപുഴ ക്ലബ്ബ് ഭാരവാഹികളായ അഡ്വ.സി.വി.ജോണിയും സാബു ജോണും എം.എൽ.എയ്ക്ക് കൈമാറുന്നു.നഗരസഭ സെയർപേഴ്‌സൺ ഉഷശശിധരൻ സമീപം

മൂവാറ്റുപുഴ: കൊവിഡിന്റെ പശ്ചാത്തലത്തിൽ മരുന്ന് വാങ്ങാൻ കഴിയാതെ ദുരിതമനുഭവിക്കുന്ന മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നിർദ്ധനരായ രോഗികൾ മരുന്ന് നൽകുന്നതിന് വേണ്ടി എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മെഡിസിൻ ചലഞ്ച് പദ്ധിയുടെ മൂന്നാംഘട്ടത്തിൽ മൂവാറ്റുപുഴ ക്ലബ്ബിന്റെ സഹകരണത്തോടെ ഒരു ലക്ഷം രൂപയുടെ മരുന്നുകൾ വിതരണം ചെയ്തു. മരുന്നുകളുടെ വിതരണോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ക്ലബ്ബ് പ്രസിഡന്റ് അഡ്വ.സി.വി.ജോണി, നഗരസഭ വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം.ഹാരിസ്, ട്രഷറർ ജോർജ് ചാന്ത്യം, ജോയിന്റ് സെക്രട്ടറി അഡ്വ.ബാബു മാത്യു, കമ്മിറ്റി അംഗങ്ങളായ ജയിംസ് വർഗീസ്, അനൂബ് ദാമു എന്നിവർ സംസാരിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ മരുന്ന് വാങ്ങുന്നതിനായി ബുദ്ധിമുട്ടുന്ന ബി.പി.എൽ.വിഭാഗത്തിൽ പെട്ട നിർദ്ധന രോഗികൾക്ക് മരുന്ന് എത്തിക്കുന്നതാണ് പദ്ധതി.