പിറവം : റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഭരണാനുമതി ലഭിച്ചിരുന്ന നിയോജക മണ്ഡലത്തിലെ എറണാകുളം ഡിവിഷനു കീഴിലുള്ള മുളന്തുരുത്തി സെക്ഷനിൽ ഉൾപ്പെട്ട ആരക്കുന്നം-ആമ്പല്ലൂർ-പൂത്തോട്ട - പിറവം (8.01 കി.മീറ്റർ) റോഡും മൂവാറ്റുപുഴ ഡിവിഷന് കീഴിലുള്ള പിറവം സെക്ഷനിൽ ഉൾപ്പെട്ട കുമരകം - നെടുമ്പാശ്ശേരി റോഡിൽ പെരുവ- പിറവം- പെരുവംമുഴി (21.03 കി.മീറ്റർ) റോഡും നവീകരിക്കുന്നതിന് 23.82 കോടി രൂപയും 107.64 കോടി രൂപയും അനുവദിച്ചതായി അനൂപ് ജേക്കബ് എം.എൽ.എഅറിയിച്ചു. പിറവം - പെരുവംമുഴി റോഡിൽ പടവെട്ടി പാലം ഉൾപ്പെടെയുള്ള ചെറിയ പാലങ്ങളുടെയും കലുങ്കുകളുടെയും പുനരുദ്ധാരണവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വേൾഡ് ബാങ്കിന്റേയും, കെ.എഫ്.ഡബ്ളുവിന്റേയും ധനസഹായത്തോടെയാണ് ഈ രണ്ടു റോഡും പുനരുദ്ധീകരിക്കുന്നത്. ദീർഘകാല മെയിന്റൻസ് കോൺട്രാക്ടും ഈ റോഡുകൾക്ക് ഉണ്ടായിരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.